Book a Class
Call 7907684503

ഈശ്വരീയാനുഭൂതി

നമ്മൾ ഓരോരുത്തരും നിരവധി ചങ്ങലകളാൽ ഈ ഭൗതീകലോകവുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.  കുടുംബം, സമൂഹം, ദേശം, സംസ്ഥാനം, രാജ്യം, ജാതി, മതം, വർഗം, തൊഴിൽ, വിശ്വാസം, ആചാരം, ഭാഷ ഇവ ഓരോന്നും ബന്ധനങ്ങൾ നമുക്ക് നൽകുന്നുണ്ട്. ഈ ബന്ധനങ്ങൾ വിലക്കുകൾ ഉണ്ടാക്കുകയും ഓരോരുത്തരുടെയും സ്വസ്ഥതയെ, ശാന്തിയെ, സന്തോഷത്തെ, സ്വാതന്ത്ര്യത്തെ  ഇല്ലാതാക്കുകയും ചെയ്യുന്നു.

എന്നാൽ നമുക്ക് ഇവയെ ഒഴിവാക്കുവാനും സാധ്യമല്ല. അപ്പോൾ പിന്നെ ചെയ്യാവുന്നത് ഈ ബന്ധനങ്ങളുടെ ഇടയിൽ നിന്നുകൊണ്ട് തന്നെ അല്പസമയം മാറി നിൽക്കുക. ഉറങ്ങുമ്പോൾ നമുക്ക് എന്തെങ്കിലും ബന്ധനങ്ങൾ ഉണ്ടായിരുന്നുവോ? യഥാർത്ഥത്തിൽ ഉറക്കത്തിൽ എന്താണ് നമുക്ക് സംഭവിക്കുന്നത്. ഞാനൊന്നുമറിയാതെ സുഖമായി ഉറങ്ങി. അവിടെ എനിക്ക് ബന്ധനങ്ങൾഉണ്ടാക്കുന്ന എന്റെ ശരീരവും മനസ്സും ഉണ്ടായിരുന്നില്ല. അത്ര തന്നെ. വേണമെങ്കിൽ പറയാം, ഉറക്കത്തിൽ ഞാൻ ഈശ്വരനോട് ചേർന്ന് ആ മാധുര്യത്തെ നുണയുകയായിരുന്നു. ഈ അവസ്ഥയെ ബോധപൂർവം  അറിയുന്നതാണ്  ഈശ്വരീയാനുഭൂതി.

അവനവന്റെ ശരീരത്തെയും മനസ്സിനേയും മറന്ന് ഈശ്വരനാകുന്ന ശാന്തിയിലും ആനന്ദത്തിലും ചേർന്നു നിൽക്കുന്ന പ്രക്രിയയാണ് യോഗം അല്ലെങ്കിൽ യോഗ. സ്ഥിരമായ പരിശീലനത്തിലൂടെ, അഭ്യാസത്തിലൂടെ ഇത് നമുക്ക് നേടാൻ സാധിക്കുമെന്നത് നിസ്സംശയം പറയാം.
Scroll to Top