
Yoga FAQ
ശരീരത്തിനേയും മനസ്സിനേയും യോജിപ്പിച്ചുകൊണ്ട് ശാന്തി, ആനന്ദം ഇവയിൽ നിറഞ്ഞിരിക്കുന്ന സ്വരൂപവുമായി(ആത്മാവ്) ലയിപ്പിക്കുന്നതാണ് യോഗശാസ്ത്രം. യമനിയമ, ആസന, പ്രാണായാമ, പ്രത്യാഹാര, ധാരണ, ധ്യാനം, സമാധി ഇവയാണ്. യോഗ പൂർണമായ ഒരു ശുദ്ധീകരണ പ്രക്രിയയാണ്. ആദ്യത്തെ ഘട്ടം യമനിയമം പ്രാക്ടീസ് ചെയ്യുക എന്നത് തന്നെയാണ്. നിർഭാഗ്യവശാൽ ആസന, പ്രാണായാമ എന്നിവ മാത്രമേ പരിശീലിക്കാറുള്ളൂ. അതിലൂടെ ഒരിക്കലും സ്വരൂപദർശനം സാധ്യമാകില്ല .
യോഗ എന്നാൽ ചിത്തവൃത്തികളുടെ നിരോധനമാണ്. അതിലൂടെ നമ്മുടെ സ്വരൂപത്തെയാണ് നമ്മൾ കണ്ടെത്തുന്നത്. ഗാഢ നിദ്രയിൽ അനുഭവിക്കുന്ന ദീർഘമായ ശാന്തതയാണ് സ്വരൂപത്തിന്റെ അവസ്ഥ. യോഗ പരിശീലനത്തിൽ നിന്നും ശാന്തമായ അവസ്ഥ ഉണ്ടാകുന്നില്ലായെങ്കിൽ അത് വ്യർത്ഥമാണ്. തൈര് കടഞ്ഞു വെണ്ണ പുറത്തേയ്ക്ക് കോരികളഞ്ഞു മോര് മാത്രം ഉപയോഗിക്കുന്നതു പോലെയാകും.