Ego
അഹങ്കാരം ഇല്ലാതെ നമുക്ക് നിലനില്പില്ല, പക്ഷെ മറ്റുള്ളവരെല്ലാം
എന്നിലും താഴെയാണ് എന്ന് ധരിക്കുന്നിടത്താണ് പ്രശ്നം. ഞാൻ വലിയ ആളാണ്
ബുദ്ധിമാനാണ് എന്ന് ഉറപ്പിക്കാനുള്ള ഒരു പ്രതിരോധമാണ് അഹങ്കാരം. അങ്ങിനെ
പ്രതിരോധിച്ചില്ലെങ്കിൽ ഞാൻ മറ്റുള്ളവരിലും നിന്നും താഴെയാകും. എനിക്ക്
എപ്പോഴും ഉയരത്തിൽ നിൽക്കണം. അതിനുള്ള ശ്രമത്തിൽ കുടുംബത്തിന്റെയും
സമൂഹത്തിന്റെയും വെറുപ്പ് സമ്പാദിക്കുന്നു, സ്വസ്ഥത ഇല്ലാതാകുന്നു,
ഈശ്വരന്റെ അനുഗ്രഹം നമുക്ക് ഇല്ലാതെയാകുന്നു. എന്നാൽ എളിമയ്ക്ക് ഒരു
മധുരമുണ്ട് അതിനെ എല്ലാവരും ഇഷ്ടപ്പെടുന്നു, അത് ഈശ്വരനെ നമ്മിലേക്ക്
ആകർഷിക്കുന്നു.
ഗുരുക്കന്മാർ പറയുന്നു ആരെങ്കിലും
നമ്മെക്കുറിച്ചു മോശമായി പറഞ്ഞാൽ അത് നമ്മുടെ അഹങ്കാരത്തിന് നൽകുക,
അഹങ്കാരം ഒന്നു ശമിക്കട്ടെ. നമ്മെക്കുറിച്ചു ആരു നല്ലതു പറഞ്ഞാലും അത്
ഈശ്വരനു നൽകുക. അപ്പോൾ നമ്മുടെ അഹങ്കാരം ഏറാതെയും ഇരിക്കും.
നമ്മുടെയുള്ളിൽ അഹങ്കാരമുള്ളപ്പോൾ ഈശ്വരനുണ്ടാകില്ല, ഈശ്വരനുള്ളപ്പോൾ
അഹങ്കാരവുമുണ്ടാകില്ല. അതിനാൽ അഹങ്കാരത്തിന്റെ ചിന്തകൾ ഉണ്ടാകുമ്പോൾ അതിനെ
മാറ്റി എളിമയുടെ ചിന്തകൾ പകരം വയ്ക്കാം, ജീവിതത്തെ ശാന്തമായി
ആസ്വദിക്കാം...