Call 7907684503

ദുഖങ്ങളിൽ നിന്നും നിവൃത്തി നേടണം, ബ്രഹ്മത്തിലേക്ക് എത്തുകയാണ് അതിനു പരിഹാരം. തലയിൽ തീ പിടിച്ചവൻ വെള്ളത്തിനായി ഓടുന്നതുപോലെ തന്റെ തന്നെ ഉള്ളിലുള്ള ആ സ്വരൂപത്തിനായി ജിജ്ഞാസു ആകണം. ശങ്കരാചാര്യ സ്വാമികളെ മധ്യപ്രദേശിലെ തന്റെ ഗുരുവിലേക്ക് വലിച്ചുകൊണ്ടുപോയ അതേ വലിവ് ഓരോരുത്തർക്കും ഉണ്ടായാൽ അത് ഈശ്വരകൃപയാണ്. എനിക്ക് ഈശ്വരനെ വേണമെന്നുള്ള അതിയായ ദാഹം ഉണ്ടാകുമ്പോൾ അത് ഗുരുവിലേക്ക് നമ്മളെ എത്തിക്കും. ജിജ്ഞാസു അല്ലാത്ത ഒരാൾ മഹാനായ ഒരു ഗുരുവിന്റെ ശിഷ്യനായി ഇരുന്നാൽ പോലും പ്രയോജനം ഇല്ല, എങ്ങനെയെന്നാൽ വിളക്കിന്റെ ചുവട്ടിലും ഇരുട്ടുള്ളത് പോലെ. 

അതുകൊണ്ട് ഗുരുവിനെ തേടി അലയേണ്ടതില്ല, സ്വരൂപത്തെ, അല്ലെങ്കിൽ അവനവനെ അറിയാനുള്ള ആ ദാഹം ഒന്നുകിൽ ഗുരുവിലേക്ക് നമ്മൾ തനിയെ ആകർഷിക്കപ്പെടും, അല്ലെങ്കിൽ ആത്മദാഹിയായവർക്ക് മുന്നിൽ ഗുരു തന്നെ നേരിട്ട് വന്നു ചേരും. അതിനായുള്ള തപസ്സ് ഈ ഗുരുപൗർണ്ണമി ദിനത്തിൽ ശക്തമാക്കുക.

ശ്രീ ആദി ശങ്കരാചാര്യർ

Adi Shankaracharya
adi shankaracharya

അനന്ത സംസാര സമുദ്രതാര-
നൗകായിതാഭ്യാം ഗുരു ഭക്തിദാഭ്യാം।
വൈരാഗ്യ സാമ്രാജ്യദ പൂജനാഭ്യാം
നമോ നമഃ ശ്രീ ഗുരുപാദുകാഭ്യാം॥ 1॥

കവിത്വ വാരാശിനി സാകരാഭ്യാം
ദൗർഭാഗ്യദാവാം ബുദമാലികാഭ്യാം।
ദൂരീകൃതാനമ്ര വിപത്തികാഭ്യാം
നമോ നമഃ ശ്രീ ഗുരുപാദുകാഭ്യാം॥ 2॥

നതായയോഃ  ശ്രീപതിതാം സമീയുഃ
കടാചിദപ്യാശു ദരിദ്രവര്യാഃ।
മൂകശ്ച വാചസ്പതിതാം ഹി താഭ്യാം
നമോ നമഃ ശ്രീ ഗുരുപാദുകാഭ്യാം॥ 3॥

നാലീക നീകാശ പദാഹൃതാഭ്യാം
നാനാവിമോഹാദി നിവാരികാഭ്യാം।
നമജ്ജനാഭീഷ്ട തതിപ്രദാഭ്യാം
നമോ നമഃ ശ്രീ ഗുരുപാദുകാഭ്യാം॥ 4॥

നൃപാലിമൗലിവ്രജരത്നകാന്തി-
സരിദ്വിരാജജ്ഝഷ കന്യകാഭ്യാം।
നൃപത്വദാഭ്യാം നതലോകപങ്ക്തേഃ
നമോ നമഃ ശ്രീ ഗുരുപാദുകാഭ്യാം॥ 5॥

പാപാന്ധകാരാർക്ക പരമ്പരാഭ്യാം
താപത്രയായീന്ദ്ര ഖഗേശ്വരാഭ്യാം।
ജാഡ്യാബ്ധിസംശോഷണ വാഡവാഭ്യാം
നമോ നമഃ ശ്രീ ഗുരുപാദുകാഭ്യാം॥ 6॥

ശമാദിഷട്ക പ്രദവൈഭവാഭ്യാം
സമാധിദാന വ്രതദീക്ഷിതാഭ്യാം।
രമാധവാംഘ്രി സ്ഥിരഭക്തിദാഭ്യാം
നമോ നമഃ ശ്രീ ഗുരുപാദുകാഭ്യാം॥ 7॥

സ്വാരാർച്ച  പരാണാമഖിലേഷ്ട ദാഭ്യാം
സ്വാഹാസഹായാക്ഷ ധുരന്ധരാഭ്യാം।
സ്വാന്താച്ഛഭാവ പ്രദപൂജനാഭ്യാം
നമോ നമഃ ശ്രീ ഗുരുപാദുകാഭ്യാം॥ 8॥

കാമാദിസർപ വ്രജഗാരുഡാഭ്യാം
വിവേകവൈരാഗ്യ നിധിപ്രദാഭ്യാം।
ബോധപ്രദാഭ്യാം ദൃതമോക്ഷദാഭ്യാം
നമോ നമഃ ശ്രീ ഗുരുപാദുകാഭ്യാം॥ 9॥

നിർവാണ ഷട്കം (ആത്മ ഷട്കം)

മനോബുദ്ധ്യഹങ്കാര ചിത്താനി നാഹം
ന ച ശ്രോത്രജിഹ്വേ ന ച ഘ്രാണനേത്രേ ।
ന ച വ്യോമ ഭൂമിർ ന തേജോ ന വായുഃ
ചിദാനന്ദരൂപഃ ശിവോഹം ശിവോഹം ॥

ന ച പ്രാണസംജ്ഞോ ന വൈ പഞ്ചവായുഃ
ന വാ സപ്തധാതുർ ന വാ പഞ്ചകോശഃ ।
ന വാക് പാണിപാദം ന ചോപസ്ഥപായുഃ
ചിദാനന്ദരൂപഃ ശിവോഹം ശിവോഹം ॥

ന മേ ദ്വേഷരാഗൗ ന മേ ലോഭമോഹൗ
മദോ നൈവ മേ നൈവ മാത്സര്യഭാവഃ ।
ന ധർമോ ന ചാർത്ഥോ ന കാമോ ന മോക്ഷഃ
ചിദാനന്ദരൂപഃ ശിവോഹം ശിവോഹം ॥

ന പുണ്യം ന പാപം ന സൗഖ്യം ന ദുഃഖം
ന മന്ത്രോ ന തീർഥം ന വേദാ ന യജ്ഞാഃ ।
അഹം ഭോജനം നൈവ ഭോജ്യം ന ഭോക്താ
ചിദാനന്ദരൂപഃ ശിവോഹം ശിവോഹം ॥

ന മേ മൃത്യുശങ്കാ ന മേ ജാതിഭേദഃ
പിതാ നൈവ മേ നൈവ മാതാ ന ജന്മ ।
ന ബന്ധുർ ന മിത്രം ഗുരുർ നൈവ ശിഷ്യഃ
ചിദാനന്ദരൂപഃ ശിവോഹം ശിവോഹം ॥

അഹം നിർവികൽപ്പോ നിരാകാരരൂപോ
വിഭുർ വ്യാപ്യ സർവത്ര സർവേന്ദ്രിയാണാം ।
സദാ മേ സമത്വം ന മുക്തിർ ന ബന്ധഃ
ചിദാനന്ദരൂപഃ ശിവോഹം ശിവോഹം ॥

ശ്രീ രമണ മഹർഷി

Ramana Bhagavan

ഹൃദയകുഹര മധ്യേ കേവലം ബ്രഹ്മമാത്രം
അഹമഹമിതി സാക്ഷാത് ആത്മരൂപേണ ഭാതി।
ഹൃദി വിശ മനസാ സ്വം ചിന്വതാ മജ്ജതാ വാ
പവനചലനരോധാത് ആത്മനിഷ്ഠോ ഭവ ത്വം॥

മറ്റൊന്നിനും അസ്തിത്വമില്ലാത്ത നമ്മുടെ അന്തർ ഹൃദയത്തിന്റെ ആഴങ്ങളിൽ, അവിടെ ബ്രഹ്മം മാത്രമേ ഉള്ളൂ. അത് ഞാൻ ഞാൻ എന്ന ആത്മബോധമായി സ്വയം പ്രകാശിക്കുന്നു. ആത്മവിചാരത്തിലൂടെയോ, ആന്തരിക ധ്യാനത്തിലൂടെയോ, അല്ലെങ്കിൽ പ്രാണനിയന്ത്രണത്തിലൂടെയോ ആ ഹൃദയത്തിലേക്ക് പ്രവേശിച്ച് ആത്മാവിൽ സ്ഥിരമായി നിലകൊള്ളുക.

HTML Snippets Powered By : XYZScripts.com
Scroll to Top