MIndful Yoga
Mindfulness എന്നാൽ കാര്യങ്ങൾ അവബോധത്തിൽ ചെയ്യുക എന്നതാണ്. എന്തു തരം പ്രവൃത്തിയായാലും അത് ബോധപൂർവം ചെയ്യുക. ബോധപൂർവം ചെയ്യുക എന്നത് ഇത്ര ശ്രമകരമായ ഒന്നാണോ? പരീക്ഷിച്ചു നോക്കൂ അപ്പോഴറിയാം.
എന്താണ് ബോധപൂർവം പ്രവൃത്തികൾ ചെയ്യുന്നതിന് തടസ്സമായിരിക്കുന്നത്.
രാവിലെ
ബെഡ്ഢിൽ നിന്നും ഉണരുന്നതിന് മുൻപ് മനസ്സ് ബാത്‌റൂമിൽ ഉണ്ടാകും,
കുളിക്കുമ്പോൾ മനസ്സ് ബ്രേക്ഫാസ്റ്റിന് മുന്നിലായിരിക്കും, അത്
കഴിക്കുമ്പോൾ മനസ്സ് ട്രാഫിക്കിലൂടെ യാത്ര ചെയ്യുന്നുണ്ടാകും, യാത്ര
ചെയ്യുമ്പോൾ മനസ്സ് ജോലി സ്ഥലത്തുണ്ടാകും. അതിനിടയ്ക്ക് ഇടയ്ക്കിടക്ക്
ഭൂതകാലത്തിലേക്കും സഞ്ചരിക്കും. ചുരുക്കത്തിൽ നമ്മുടെ ശ്രദ്ധ ഒരു സമയത്തും
ആ നിമിഷത്തിൽ ഉണ്ടായിരുന്നില്ല.
ബോധപൂർവം പ്രവൃത്തി ചെയ്യുമ്പോൾ എന്താണ് നമുക്ക് ലഭിക്കുക?
ബോധപൂർവം
പ്രവൃത്തി ചെയ്യുമ്പോഴുള്ള വ്യത്യാസം പറഞ്ഞറിയിക്കുവാൻ ആകില്ല. അത് അനുഭവം
ചെയ്യണം. പരീക്ഷിക്കാം. ബാത്‌റൂമിൽ ഷവറിനു താഴെ നിൽക്കുക. ഷവർ ഒന്ന്
തുറന്നിട്ട് ഉടനെ അടയ്ക്കുക. ആദ്യ ജലത്തുള്ളികൾ നെറുകയിൽ പതിക്കുന്നത്
ശ്രദ്ധിക്കുക, തിരിച്ചറിയുക, ആസ്വദിക്കുക. ഇതിനെ രണ്ടു മൂന്നു പ്രാവശ്യം
ആവർത്തിക്കുക. തുടർന്ന് ഷവർ തുടർച്ചയായി തുറന്നു വയ്ക്കുക. ഓരോരോ
ഭാഗങ്ങളിലേക്ക് ശീതളിമ പരക്കുന്നത് അറിയുക. പുറമെ തണുത്തു കഴിയുമ്പോൾ ആ
ശീതളിമ ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്നത് അറിയുക ആസ്വദിക്കുക. ശരീരവും മനസ്സും
ജലപ്രവാഹവും ഒന്നായി ഒരു പോലെ സുഖകരമാകുന്നത് ആസ്വദിക്കുക. ഒഴുകുന്നത്
ഗംഗയാണെന്ന് കരുതിയാൽ അത് ശിവഭഗവാന്റെ ധാരയാകും.
ഈ തിരക്കു പിടിച്ച ജീവിതത്തിൽ ഇത്രയും ശ്രദ്ധിക്കുവാൻ സമയം എവിടെ?
ന്യായമായ
ചോദ്യം. പക്ഷെ മറുചോദ്യം, ബെഡ്‌ഡിലിരുന്നു കുളിക്കുവാൻ കഴിയുമോ?
കുളിക്കുമ്പോൾ ബ്രേക്ഫാസ്റ് കഴിക്കുവാൻ കഴിയുമോ?
ബ്രേക്ഫാസ്റ്കഴിക്കുമ്പോൾ ഡ്രൈവ് ചെയ്യുവാൻ കഴിയുമോ? തീർച്ചയായും ഇല്ല
അല്ലേ...പിന്നെ എന്തിനാണ് ഈ ആവശ്യമില്ലാത്ത ചിന്തകൾ. നമ്മൾ ചെയ്യുന്ന
പ്രവൃത്തിയിലേക്ക് ആഴ്ന്നിറങ്ങുക അത് തന്നെയാണ് Mindfulness.
എന്താണ് Mindful Yoga?
സാധാരണയായി
യോഗ ചെയ്യുമ്പോൾ ഭൂരിഭാഗം ആളുകളും അത് ശാരീരികമായ വ്യായാമം
മാത്രമായിട്ടാണ് കാണുന്നത്. യോഗ എന്നാൽ ശരീരവും മനസ്സും ചേർന്ന് പോവുകയും
അതു മൂലം മനസ്സ് ബാഹ്യവിഷയങ്ങളെ വിട്ട് ആന്തരികമായ ലോകത്തിലേക്ക്
സഞ്ചരിക്കുക എന്നതാണ്. മനസ്സിനെ ബലപ്രയോഗം ഇല്ലാതെ
ഉള്ളിൽ
തന്നെ നിറുത്തുന്നതിന് നല്ല ശ്രദ്ധ, ക്ഷമ, സ്വീകാര്യത എന്നിവ കൂടിയേ തീരൂ.
അനുയോജ്യമായ ആസനങ്ങൾ, പ്രാണായാമം, relaxation, വ്യത്യസ്ത ധ്യാനപദ്ധതികൾ
എന്നിവയുടെ ശ്രദ്ധയോടെയുള്ള പരിശീലനം ഇതു സാധ്യമാകുന്നു. സാവധാനം
ശാന്തതയുടെ, ആനന്ദത്തിന്റെ, പൂർണതയുടെ തന്റെ സഹജമായ സ്വരൂപത്തെ അറിയുവാൻ
സാധിക്കുന്നു. സ്വരൂപത്തിൽ ആനന്ദിക്കുന്നവർ ഈശ്വരനെയും അറിയുന്നു.
Benefits of Mindful Yoga?
